അമേരിക്കയിലെ ഇല്ലിനോയിസില്‍ ബോളിംഗ് ക്ലബ്ബില്‍ നടന്ന വെടിവെപ്പില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാത്രിയാണ് ബോളിംഗ് ക്ലബ്ബില്‍ അക്രമി വെടിവെപ്പ് നടത്തിയത്. ഡോണ്‍ കര്‍ട്ടര്‍ ലെയിനിലാണ് വെടിവെപ്പ് നടന്നതെന്ന് റോക്ക്‌ഫോര്‍ഡ് പോലീസ് അറിയിച്ചു. 37 കാരനാണ് ക്ലബ്ബില്‍ അതിക്രമിച്ചു കയറി വെടിവെപ്പ് നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here