വാഷിങ്ടൻ ഡി സി : പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക നിർബന്ധത്തിന് വഴങ്ങി യുഎസ് പ്രതിനിധി സഭ ഉത്തേജന ചെക്ക് 2000 ആക്കി ഉയർത്തുന്നതിനുള്ള തീരുമാനം പാസ്സാക്കി ഡിസംബർ 28ന് ഹൗസിൽ അവതരിപ്പിച്ച ബിൽ 275 വോട്ടുകളോടെയാണ് പാസ്സാക്കിയത്. 134 വോട്ടുകൾ എതിരായി രേഖപ്പെടുത്തി. അടുത്തതായി ഈ തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് മൈനോറട്ടി ലീഡറും, ഡമോക്രാറ്റുമായ ചക്ക് ഷുമ്മർ ചൊവ്വാഴ്ച തന്നെ യുഎസ് സെനറ്റിൽ അവതരിപ്പിക്കുമെന്ന് അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഈ തീരുമാനം പാസ്സാകുമോ എന്ന് വ്യക്തമല്ല. നിരവധി റിപ്പബ്ലിക്കൻ സെനറ്റർമാർ ഇതിനെ പരസ്യമായി എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. വെർമോണ്ട് സെനറ്റർ ബർണിസാന്റേഴ്സ് ബില്ലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ബില്ല് സെനറ്റിൽ പാസ്സായാൽ 2000 ഡോളർ നേരിട്ട് ഓരോ പൗരന്റേയും ബാങ്ക് അക്കൗണ്ടിലേക്ക് താമസമില്ലാതെ അയക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട് .ടാക്സ് റിട്ടേണിൽ 75000 ത്തിനു താഴെ വരുമാനം കാണിച്ചിരിക്കുന്ന വ്യക്തികൾക്ക് 2000 ഡോളർ ലഭിക്കും. അതോടൊപ്പം കുടുംബവരുമാനം 150000 ത്തിനു താഴെയുള്ളവർക്കും ആനുകൂല്യം പൂർണ്ണമായും ലഭിക്കും. വ്യക്തിഗത വരുമാനം 99000 ത്തിന് കൂടുതലാണെങ്കിലും, കുടുംബവരുമാനം 198000 കൂടുതലാണെങ്കിലും ആനുകൂല്യം ലഭിക്കുകയില്ല.75000 ത്തിനും 99000 ത്തിനും ഇടയിൽ വരുമാനമുള്ള വ്യക്തിക്കും, 150000ത്തിനും 199000 ത്തിനും ഇടയിൽ വരുമാനമുള്ളവർക്കും ചെറിയ സംഖ്യയും ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here