ജനുവരി ഇരുപതിന് ജോ ബൈഡന്‍ സ്ഥാനമേറ്റെടുക്കാനൊരുങ്ങവെ അധികാരം കൈമാറാതിരിക്കാനുള്ള അവസാന അടവും പയറ്റി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡനു വിജയം നല്‍കിയ നിര്‍ണായക സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കാനാണ് ട്രംപിന്റെ നീക്കം. ബുധനാഴ്ച പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചേരാനിരിക്കെയാണ് നിര്‍ണായക സംസ്ഥാനങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കുമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 11 സെനറ്റര്‍മാരും നൂറിലേറെ ജനപ്രതിനിധി സഭാംഗങ്ങളും ഇലക്ടറല്‍ വോട്ടുകളെ എതിര്‍ക്കുമെന്ന് വ്യക്തമാക്കി. പെന്‍സില്‍വാനിയ, മിഷിഗന്‍, ജോര്‍ജിയ, അരിസോന, വിസ്‌കോന്‍സെന്‍, നെവാഡ എന്നിവിടങ്ങളിലെ ഇലക്ടറല്‍ വോട്ടുകളെയാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ എതിര്‍ക്കുക. ഓരോ സംസ്ഥാനത്തു നിന്നുമുള്ള ഇലക്ടറല്‍ വോട്ടുകളുടെ എണ്ണവും അതിന്റെ അടിസ്ഥാനത്തിലുള്ള അന്തിമഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ബുധനാഴ്ച ചേരുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തിലാണ്.

സമ്മേളനത്തിന് അദ്ധ്യക്ഷം വഹിക്കുന്ന സെനറ്റ് പ്രസിഡന്റ് കൂടിയായ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്് പാര്‍ലമെന്റ് അംഗങ്ങളുടെ അധികാരം വിനിയോഗിച്ച് എതിര്‍പ്പ് ഉന്നയിക്കാനും തെളിവുകള്‍ മുന്നോട്ടു കൊണ്ടുവരാനുമുള്ള നീക്കത്തെ സ്വാഗതം ചെയ്തു. ചില സംസ്ഥാനങ്ങളിലെ ഫലം അടിയന്തിരമായി ഓഡിറ്റ് ചെയ്യാന്‍ പാര്‍ലമെന്റിന്റെ കമ്മീഷനെ നിശ്ചയിക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here