മെയില്‍ ട്രക്ക് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കവേ 21 കാരി പോലീസ് പിടിയിലായി. ട്രക്ക് മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലിടിച്ച് അപകടമുണ്ടായതോടെയാണ് മോഷണ ശ്രമം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ബ്രൂക്ലിനിലാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന മെയില്‍ ട്രക്ക് മോഷ്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സമീപത്ത് പാര്‍ക്ക് ചെയ്ത മറ്റ് വാഹനങ്ങളില്‍ ട്രക്ക് ഇടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടുണ്ട്.

21 വയസ്സുകാരിയായ യുവതിയാണ് പോലീസ് പിടിയിലായത്. തിരക്കിട്ട് വാഹനമെടുക്കുന്നതിനിടെയുണ്ടായ അശ്രദ്ധ മൂലം ട്രക്ക് പാര്‍ക്ക് ചെയ്തിരുന്ന പത്തോളം വാഹനങ്ങളിലാണ് ചെന്നിടിച്ചത്. ഇതില്‍ ഒരു പോലീസ് കാറും ഉണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here