ചാരുംമൂട് ജോസ്

കേരളപ്പിറവിക്കുശേഷം  ജനങ്ങളെ ഇത്രയേറെ കൊള്ളയടിച്ച ഒരു ഭരണകർത്താവും ഇല്ലെന്ന് തെളിയിക്കുകയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസും, അവിടുത്ത പരിവാരങ്ങളും ജയിലിലും അറസ്റ്റുഭീഷണയിൽ തുടരുമ്പോഴും എനിക്കൊന്നും അറിയില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. 

 
ധൂർത്തനും, ധാർഷ്ട്യക്കാരനുമായ  പിണറായി ക്രൂരനും നീചനുമായ മുഖ്യമന്ത്രിയെന്ന പേരിലേക്ക് ഇതിനകം മാറിയിരുന്നു. അഭ്യസ്ഥവിദ്യരായ ലക്ഷക്കണക്കിന് യുവാക്കളെ വഞ്ചിച്ചു. പി എസ് സി പരീക്ഷയെഴുതി അഡൈ്വസ് മെമ്മോ കാത്തിരുന്ന ആയിരങ്ങൾ പുറത്തിരിക്കുമ്പോൾ പാർട്ടിക്കാരെ പിൻവാതിലിലൂടെ തള്ളിക്കയറ്റുന്ന തിരക്കിലാണ് ഇടത് മുന്നണി.

മന്ത്രിമാരുടെയും നേതാക്കളുടെയും ബന്ധുക്കളെയും സ്വന്തക്കാരെയും മാത്രം സ്ഥിരനിയമനത്തിന് പരിഗണിക്കുന്ന ചരിത്രത്തിൽ ഇന്നേവരെ കാണാത്ത അഴിമതിയാണ് നടക്കുന്നത്. ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഈ നിയമനം. ഇത് യുവാക്കളോടുള്ള കൊടിയ വഞ്ചനയാണ്. യുവജനങ്ങളുടെ കണ്ണീരിൽ ഈ സർക്കാർ മുങ്ങിമരിക്കുമെന്നതിൽ സംശയമില്ല.

എല്ലാ മേഖലയിലും അഴിമതി അടക്കിവാഴുന്നു. ഓഖിയിലും പ്രളയത്തിലും കോവിഡ് ഡാറ്റാ കൈമാറ്റത്തിലുമുണ്ടായ അഴിമതി. ബെബ്‌കോ അഴിമതി , സ്വർക്കടത്ത്, രാജ്യദ്രോഹം, മയക്കുമരുന്ന് , ഹവാല എന്നിവയിൽ സി പി എമ്മിന് മൗനമാണ്. സെക്രട്ടറിയേറ്റിലെയും ക്ലിഫ് ഹൗസിലെയും സി സി ടി വി കത്തിനശിക്കുന്നു, സെക്രട്ടറിയേറ്റിലെ ഫയലുകൾ താനേ കത്തുന്നു. പാവങ്ങൾക്കുള്ള ഭവനനിർമ്മാണ പദ്ധതിയിൽ വൻ തട്ടിപ്പും, ക്രമക്കേടും നടക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ പേരിൽ, സഹകരണ ബാങ്കുകളുടെ മറവിൽ തട്ടിപ്പുകൾ അരങ്ങേറുന്നു.

സ്വന്തം ഓഫീസിൽ അന്താരാഷ്ട്ര കൊള്ളക്കാരി സ്വപ്‌ന സുരേഷ് ഭരണം നിയന്ത്രിക്കുന്ന അവസ്ഥവരെയുണ്ടായി. സഹമന്ത്രിമാരുടെ ഓഫീസുകളും കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രങ്ങളായി വഴിമാറി.
ഒന്നും ഒളിക്കാനില്ല, മടിയിൽ കനമില്ല തുടങ്ങിയ വായ്ത്താരകൾ ഉരുവിട്ടാണ് ജനങ്ങളെയും പാർട്ടി പ്രവർത്തകരെയും വഞ്ചിച്ചത്.
 
ഏകാധിപതിയായ പിണറായി വിജയൻ കേരള ജനതയെ അപഹാസ്യരാക്കുകയാണ്.
പൊള്ളയായ വാഗ്ദാനങ്ങൾ ഓരോ ഭരണ സമയത്തും, ഓരോ ബജറ്റ് അവതരണ വേളയിലും ആവർത്തിക്കുകയാണ്. ഒന്നും നടപ്പാക്കുന്നില്ല എന്നതാണ് സത്യം. തൊഴിൽ, കഴിഞ്ഞ ആഞ്ചുവർഷത്തിനകം പൊതു നിയമനം കേവലം മുപ്പതിനായിരത്തിൽ താഴെ. പിൻവാതിൽ നിയമനം ഇതിൽപെടുത്തേണ്ടതല്ല. മുൻ സർക്കാരിന്റെ വികസന തുടർച്ച കേന്ദ്രസർക്കാരിന്റെ പദ്ധതികൾ കുറേ നടപ്പാക്കി, ഇതൊക്കെ തങ്ങളുടേതാണെന്നു വരുത്തിതീർക്കാൻ പാഴ്ശ്രമങ്ങളും നടക്കുന്നു.

കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ, റേഷൻ സംവിധാനത്തിൽ കയ്യിട്ടുവാരി, പദ്ധതി അടിച്ചുമാറ്റുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാരിന്റെ ഭക്ഷ്യകിറ്റുകൾ കുട്ടിസഖാക്കളിൽകൂടി പാർട്ടി ചിഹ്നത്തിൽ വിതരണം ചെയ്യുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു ചെറിയ മേൽകൈ കിട്ടിയതിന്റെ ആവേശത്തിലാണ് സർക്കാരും സി പി എമ്മും. കേരളത്തിലെ പ്രബുദ്ധരായ ജനതയെ എന്നും വിഢികളാക്കാമെന്ന് വിചാരിക്കരുതെന്നും , പട്ടാള മേധാവികൾ നൂറുക്കണക്കിന് അകമ്പടി സേവകരോടൊത്തുള്ള യാത്രയെ വെല്ലുന്ന രീതിയാണ് കൊച്ചു കേരളത്തിൽ വമ്പിച്ച പൊലീസ് അകമ്പടിയോടെ ജനജീവിതം താറുമാറാക്കി മുഖ്യമന്ത്രി മുന്നോട്ട് പോവുന്നത്. 
 
 കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 22 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും ഈ ആഘോഷ യാത്രയ്ക്ക് വേണ്ടി പൊടിച്ചത്. ബജറ്റിലൂടെ കാപട്യവും പൊള്ളയായ വാഗ്ദാനവും നൽകിയാണ് ഭരണം മുന്നോട്ട് കൊണ്ടുപോവുന്നത്. കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിയാക്കിമാറ്റി. കഴിഞ്ഞ സർക്കാർ ഭരണമൊഴിയുമ്പോൾ കേരളത്തിന്റെ പൊതുകടം ഒന്നര ലക്ഷം കോടി മാത്രമായിരുന്നു. വാരിക്കോരി നൽകി എന്നു പറയുന്നു.
 
സമ്പദ്ഘടന നിലനിർത്തിവന്ന പ്രവാസികളെ മരണത്തിന്റെ വ്യാപാരികളാക്കി മുദ്രകുത്തി കൊടിയ വഞ്ചനയാണ് കാണിച്ചത്. കോവിഡ് കാലത്ത് മടങ്ങിയെത്തിയ പ്രവാസികളെ സ്വന്തം ഭവനത്തിൽപോലും കയറാൻ അനുവദിക്കാത്ത സർക്കാറിനെയും കുട്ടിസഖാക്കളെയും കേരളം മറന്നിട്ടില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഏപ്രിൽവരെ കിറ്റ് വിതരണം നീട്ടിയത്. പുതിയ വാഗ്ദാനങ്ങളും ഉദ്ഘാടനവും പ്രഖ്യാപനവും നടത്തി ബാർ മുതലാളിമാരുടെയും സിനിമാ ശാല ഉടമകളുടെയും കോടികളുട ബെലത്തിൽ കേരളത്തെ ഇനിയും വഞ്ചിക്കാൻ കഴിയില്ല.  

LEAVE A REPLY

Please enter your comment!
Please enter your name here