ടിബറ്റിന്റെ രക്ഷയ്ക്കായി ദ ടിബറ്റിയന്‍ പോളിസി ആന്റ് സപ്പോര്‍ട്ട് ആക്ട് ശക്തമാക്കി അമേരിക്ക. ചൈനയുടെ ഭീഷണിയെ മറികടന്നാണ് അമേരിക്ക നയം ശക്തമാക്കിയത്. യൂറോപ്പ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ് എന്ന സംഘടനയാണ് ടിബറ്റിനായുള്ള അമേരിക്കയുടെ ശക്തമായ നീക്കത്തിന്റെ പ്രാധാന്യം പുറത്തുകൊണ്ടുവന്നത്. അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ടിബറ്റിന്റെ മോചനത്തിനായി പരിശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി ടിബറ്റിനെതിരെ നടപടി എടുത്ത എല്ലാ ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

അമേരിക്കയിലെ ജനകീയസഭാ അംഗങ്ങളായ ജെയിംസ് മാക് ഗവേണ്‍, ക്രിസ് സ്മിത്ത് എന്നിവര്‍ക്കൊപ്പം സെനറ്റര്‍മാരായ മാര്‍കോ റൂബിയോ, ബെന്‍ കാര്‍ഡിന്‍ എന്നിവരാണ് ടിബറ്റന്‍ വിഷയത്തില്‍ 2002ലെ ടിബറ്റന്‍ പോളിസി ആക്ട് കൂടുതല്‍ വിപുലീകരിക്കാന്‍ നടത്തിയ ശ്രമമാണ് ടിപ്‌സായിലൂടെ നടത്തുന്നത്. നിലവിലെ 85 വയസ്സുള്ള ദലായ് ലാമയുടെ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക നയം നടപ്പാക്കുക എന്നാണ് സെനറ്റര്‍മാര്‍ പറയുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here