യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് വിലക്കേര്‍പ്പെടുത്തിയ സാമൂഹിമ മാധ്യമങ്ങള്‍ അതേ പാര്‍ലമെന്റ് ആക്രമണത്തിലെ കലാപകാരിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപണം. ജോണ്‍ സള്ളിവന്‍ എന്ന ഇരുപത്തിയാറുകാരന്റെ അക്കൗണ്ടുകളാണ് ഇപ്പോഴും യാതൊരു വിലക്കും കൂടാതെ നിലനില്‍ക്കുന്നത്. പാര്‍ലമെന്റ് കലാപത്തില്‍ ഒരു സ്ത്രീ വെടിയേറ്റു മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ജോണ്‍ സള്ളിവന്‍ വളരെ അടുത്തു നിന്ന് പകര്‍ത്തുകയും ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

കലാപത്തെ അനുകൂലിക്കുകയും കലാപത്തില്‍ പങ്കാളിയാകുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കുറ്റം. ഗ്ലാസ് നിര്‍മ്മിതമായ മാസ്‌ക് ധരിച്ച് കയ്യിലൊരു കത്തിയുമായാണ് ജോണ്‍ സള്ളിവന്‍ സംഘര്‍ഷം നടന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചത്. ഇയാള്‍ കലാപകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. നമ്മള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു എന്ന് ഇയാള്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ച് കടക്കുകയും ആക്രമണത്തിന് പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സള്ളിവന് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും വീട്ടുതടങ്കലില്‍ തുടരാനും സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കാനും നിയമം ആവശ്യപ്പെടുമ്പോഴും ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവവും പ്രവര്‍ത്തനനിരതവുമാണ്. പ്രസിഡന്റ് ട്രംപിനെതിരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ സാമൂഹിക മാധ്യമങ്ങള്‍ സള്ളിവന്റെ അക്കൗണ്ടുകള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here