യുഎസില്‍ ക്യാപ്പിറ്റോള്‍ കോംപ്ലക്‌സിന് സമീപത്തെ കെട്ടിടത്തില്‍ തീപിടുത്തം. ആളപായമില്ല. ക്യാപിറ്റോള്‍ കോപ്ലക്‌സിന് സമീപത്തെ ഫസ്റ്റ്, എഫ് സ്ട്രീറ്റുകളിലായിരുന്നു തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതേത്തുടര്‍ന്ന് യുഎസില്‍ ക്യാപ്പിറ്റോള്‍ മന്ദിരം താല്‍ക്കാലികമായി അടച്ചു.

തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ സംഭവ സ്ഥലത്തും ക്യാപിറ്റോള്‍ പരിസരത്തും വന്‍ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് തീപിടുത്തമുണ്ടായത്. ബുധനാഴ്ചയാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ. ബൈഡന്റെ വിജയം അംഗീകരിക്കാന്‍ തയ്യാറാകാതെ ട്രംപ് അനുകൂലികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അതീവ സുരക്ഷയാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീപടരാനുണ്ടായ കാരണം വിദഗ്ധര്‍ പരിശോധിച്ച് വരികയാണ്.

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here