പി പി ചെറിയാന്‍

ഭരണത്തിലേറി രണ്ടാം ദിവസം ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റിന് തയ്യാറായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി.  ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കള്‍ ഔദ്യോഗീകമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫയല്‍ ചെയ്തതു അറ്റ്‌ലാന്റയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‌ലറാണ് ഇംപീച്ച്‌മെന്റ് ആര്‍ട്ടിക്കല്‍അവതരിപ്പിച്ചത്. പ്രസിഡന്റിന്റെ ചുമതലയില്‍ ഇരിക്കുന്നതിന് ബൈഡന്‍ അയോഗ്യനാണെന്നും വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ അഴിമതികള്‍ വളരെ ഗുരുതരമാണെന്നും, വിദേശ എനര്‍ജികളില്‍ നിന്നും

വന്‍ തോതില്‍ പണം സ്വീകരിച്ചു തന്റെ സമ്പത്ത് വര്‍ധിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നും ആരോപണമുയര്‍ന്നു. തന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ഉക്രെയ്ന്‍ ഗവണ്‍മെന്റിനുള്ള 100 കോടി ഡോളറിന്റെ സഹായം തടഞ്ഞുവക്കുമെന്ന് ഭീഷിണിപ്പെടുത്തിയെന്നും ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. പ്രസിഡന്റ് ബൈഡന്‍ വൈറ്റ് ഹൗസില്‍ താമസിക്കുന്നത് രാജ്യസുരക്ഷയ്ക്കു ഭീഷിണിയാണെന്നു പറഞ്ഞാണ് ആര്‍ട്ടിക്കിള്‍ അവസാനിപ്പിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here