കൊറോണ വ്യാപനം ശക്തമായി തുടരുന്നതിനെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് അമേരിക്ക. യാത്രാവിലക്ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. ട്രംപ് അവസാന നിമിഷം എടുത്തുകളഞ്ഞ എല്ലാ നിയന്ത്രണങ്ങളും ജനുവരി ഇരുപതിന് തന്നെ പുന:സ്ഥാപിച്ചിരുന്നു. ബ്രിട്ടണ്‍, ബ്രസീല്‍, അയര്‍ലന്റ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക എന്നീ പ്രദേശങ്ങളില്‍ നിന്ന് വിദേശികള്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കും.

മാസ്‌ക് ധരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ട്. വാക്സിന്‍ നല്‍കല്‍ കൂടുതല്‍ വ്യാപിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി. നൂറു ദിവസത്തിനുള്ളില്‍ പത്തു കോടിപേര്‍ക്ക് വാക്സിന്‍ നല്‍കലാണ് ലക്ഷ്യം. കൊറോണ വൈറസിന്റെ പുതിയ വകഭേദം അമേരിക്കയിലും കണ്ടെത്തിയതോടെയാണ് തീരുമാനം കടുപ്പിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here