ചൈനയുടെ അധിനിവേശ ശ്രമങ്ങളില്‍ നിന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയ അമേരിക്കയുടെ ഇടപെടലിന് നന്ദി പറഞ്ഞ് തായ് വാന്‍ ഭരണകൂടം. തങ്ങള്‍ക്ക് നേരെ ചൈന നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും സമ്മര്‍ദ്ദ തന്ത്രങ്ങളും നേരിടാന്‍ അമേരിക്ക നല്‍കുന്ന പിന്തുണ തുടരുമെന്ന് പ്രത്യാശിക്കുന്നതായി സൂചിപ്പിച്ച തായ് വാന്‍ ഭരണകൂടം അമേരിക്കയുടെ പുതിയ സാരഥികളായ ജോ ബൈഡനും കമലാ ഹാരിസിനുമാണ് നന്ദി അറിയിച്ചത്.

ഇന്തോ-പെസഫിക് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും അമേരിക്കയ്ക്കൊപ്പം നില്‍ക്കാന്‍ തങ്ങളെന്നും തയ്യാറാണെന്ന് സൂചിപ്പിച്ച തായ്വാന്‍ അമേരിക്ക തങ്ങള്‍ക്ക് നല്‍കുന്നത് പാറപോലെ കരുത്തുറ്റ പിന്തുണയാണെന്നും പറഞ്ഞു. മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന അമേരിക്കയുടെ സമീപനം ഏറെ ശക്തിനല്‍കുന്നുവെന്നും പരസ്പരം സഹകരിക്കാവുന്ന എല്ലാ മേഖലകളിലും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കുമെന്നും തായ്വാന്‍ ഭരണകൂടം വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here