പി പി ചെറിയാന്‍

കാലിഫോര്‍ണിയ: സതേണ്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ ഡോ. പ്രിയ ബട്ട് പട്ടേല്‍ കാലിഫോര്‍ണിയ 36 th സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടിലേക്ക് മല്‍സരിക്കുന്നു. നിലവിലുള്ള റിപ്പബ്‌ളിക്കന്‍ സെനറ്റര്‍ പട്രീഷ ബേറ്റ്‌സ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രിയ മല്‍സരിക്കുന്നത്. 2022 – ലാണ് തിരഞ്ഞെടുപ്പ് നടക്കുക. സാന്‍ഡിയാഗൊ കൗണ്ടിയിലെ കാള്‍സ്ബാഡ് സിറ്റി കൗണ്‍സിലിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കനും ഏറ്റം പ്രായം കുറഞ്ഞ കൗണ്‍സിലറുമാണ് പ്രിയ പട്ടേല്‍. മേയറായും ഇവര്‍ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയായില്‍ കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ അതിനെ ശാസ്ത്രീയമായി നേരിട്ട് സോഷ്യല്‍ ഡിസ്റ്റന്‍ സിംഗിനും ,മാസ്‌ക് ധരിക്കുന്നതിനും സിറ്റി പൗരന്‍മാരെ ബോധവല്‍ക്കരിക്കുന്നതില്‍ പ്രിയ വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സിറ്റിയിലെ രോഗികളുടെയും മരണത്തിന്റെയും നിരക്ക് വളരെ കുറക്കുവാന്‍ കഴിഞ്ഞതായി ഇവര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ യൂണിവേഴിസിറ്റിയില്‍ നിന്നും (സാന്‍ഡിയാഗൊ ) പബ്‌ളിക്ക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും ലോമലിന്റാ യൂണിവേഴിസിറ്റിയില്‍ നിന്നും പബ്‌ളിക്ക് ഹെല്‍ത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

കോവിഡ് മഹാമാരി വ്യാപിച്ചപ്പോള്‍ കാലിഫോര്‍ണിയിലെ കുടുംബങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ സമര്‍പ്പിക്കുകയും അധികാരികളെക്കൊണ്ടത് നടപ്പാക്കുന്നതില്‍ വിജയിക്കുകയും ചെയ്തിരു ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കാലിഫോര്‍ണിയയുടെ ചരിത്രത്തില്‍ ആദ്യമായി സ്റ്റേറ്റ് സെനറ്റില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ ആവും പ്രിയ പട്ടേല്‍.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here