ഹോങ്കോംഗിനോടും ടിബറ്റിനോടും ചൈനയുടെ സമീപനം ഒന്നു തന്നെയായിരുന്നുവെന്ന് അമേരിക്ക. ബ്രിട്ടന്റെ അധീനതയിലിരുന്ന ഹോങ്കോംഗിനെ തന്ത്രപൂര്‍വ്വം തങ്ങളുടേതാക്കുന്ന ചൈന 1959ല്‍ ടിബറ്റിനെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പിടിച്ചെടുക്കുകയായിരുന്നു. ഹോങ്കോംഗില്‍ നിലവില്‍ നടക്കുന്നത് മുമ്പ് ടിബറ്റില്‍ നടത്തിയ അധിനിവേശ രീതിയാണെന്ന് ഹോങ്കോംഗ് വിഷയത്തില്‍ ഗവേഷണം നടത്തുന്ന രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.

ബീജിംഗിനെതിരെ ശബ്ദിച്ചവരെ നിഷ്‌ക്കരുണം ഇല്ലാതാക്കിയും ഭരണകൂടത്തെ പുറത്താക്കിയുമാണ് ഹിമാലയന്‍ രാജ്യത്തെ കമ്യൂണിസ്റ്റ് ചൈന തങ്ങളുടേതാക്കിമാറ്റിയതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡോ. സൈമണ്‍ ഷെന്‍ പറഞ്ഞു. സമ്മര്‍ദ്ദത്തിനായി ചൈന ബുദ്ധിസ്റ്റുകളെ കൊന്നുതള്ളി. അതുപോലെ തന്നെ ഹോങ്കോംഗ് ജനത പ്രക്ഷോഭം നടത്തിയതിനെ ചൈന കലാപമാക്കി മാറ്റി അടിച്ചമര്‍ത്തുകയാണെന്നും ഡോ ഷെന്‍ പറഞ്ഞു.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here