ന്യൂഡല്‍ഹി: കര്‍ഷകരെ ഗാസിപ്പുരിലെ സമരവേദിക്കു സമീപത്തു നിന്ന് ഇന്ന് ഒഴിപ്പിച്ചേക്കില്ല.പോലീസും കേന്ദ്രസേനയും
സമരഭൂമിയില്‍ നിന്ന് മടങ്ങി.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗാസിപ്പുരിലേക്കുള്ള ഗതാഗതം തടഞ്ഞിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

പോലീസ് അനുവദിച്ച സമയപരിധി അവസാനിച്ചതിനു പിന്നാലെ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍നിന്നും മറ്റും നൂറുകണക്കിന് കര്‍ഷകര്‍ സമരവേദിയിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. സ്ത്രീകളും പ്രായമായവരും സമരവേദിയില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ കൂടുതല്‍ കര്‍ഷകര്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നും എത്തിച്ചേരുമെന്നാണ് സൂചന. കൊടുംതണുപ്പിനെയും അതിജീവിച്ച് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കര്‍ഷകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here