പി പി ചെറിയാന്‍ 

ഡാളസ്: ഡാളസ് കേരള അസ്സോസിയേഷന്‍ ഇന്ത്യ കള്‍ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ അംഗമായ മാത്യു എം കോവൂരിന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ അനുശോചിച്ചു.കേരളത്തിലെ തൃശൂര്‍ കോവൂര്‍ കുടുംബാംഗമായ മാത്യു തൃശൂരിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി. നിരവധി വര്‍ഷങ്ങള്‍ ദുബായ്ല്‍ സേവനമനുഷ്ഠിച്ചു.

1976 ലാണ് ഭാര്യാ സമേതം അമേരിക്കയിലെ സ്റ്റാറ്റന്‍ ഐലന്റില്‍ എത്തിയത്. നാല് വര്‍ഷത്തിനു ശേഷം ടെക്സ്സസിലെ ഡാളസില്‍ സ്ഥിര താമസമാക്കിയ മാത്യു 21 വര്‍ഷം യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍ സര്‍വീസ് ജീവനക്കാരനായിരുന്നു. മാത്യു കോവൂരിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 30 ശനിയാഴ്ച 12 – 30 മുതല്‍ 2.30 വരെ കരോള്‍ട്ടണ്‍ സെന്റ ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറയക്ക് കത്തീഡ്രലില്‍ വച്ച് നടത്തപ്പെടും.

തുടര്‍ന്നു സണ്ണി വെയ്ല്‍ ന്യൂ ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം. കേരള അസോസി ക്ഷേ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്ന മാത്യുവിന്റെ നിര്യാണം വലിയ നഷ്ടമാണെന്ന് സെക്രട്ടറി പ്രദീപ് നാഗത്തിലിന്റെ അനുശോചന സന്ദേശത്തില്‍ പറയുന്നു

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here