പി പി ചെറിയാന്‍ 

ഹൂസ്റ്റണ്‍: ഫെബ്രുവരി 1 തിങ്കളാഴ്ച മുതല്‍ ഹൂസ്റ്റണിലെ രണ്ടു മുനിസിപ്പല്‍ കോര്‍ട്ട് ലൊക്കേഷനുകളില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ സ്റ്റേറ്റിന്റെ അറിയിപ്പില്‍ പറയുന്നു. അന്താരാഷ്ട് യാത്രയ്ക്ക് തയാറെടുത്തവര്‍ക്ക് യു.എസ്. പാസ്‌പോര്‍ട്ട് എത്രയും വേഗം ലഭിക്കുന്നതിന് സെന്‍ട്രല്‍ ഹൂസ്റ്റണിലും (1400 LUBBOCK ) വെസ്റ്റ് ഹ്യൂസ്റ്റണിലും (6203 SOUTH DIARY ASHTORD) രണ്ട് ഓഫീസുകള്‍ തുറക്കുന്നുണ്ടെന്ന് സിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കും.വൈകിട്ട് 5 മുതല്‍ 10 വരെയാണ് സമയം. മുന്‍കൂട്ടിയുള്ള റജിസ്‌ടേഷന്‍ ലഭിച്ചവര്‍ക്കാണ് ഓഫീസുകളില്‍ പ്രവേശനം അനുവദിക്കുക. അപേക്ഷ ലഭിക്കുന്നതിന് www.travel. state. Gov സന്ദര്‍ശിക്കേണ്ടതാണെന്ന അറിയിപ്പില്‍ പറയുന്നു. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് യു എസ് പാസ്‌പോര്‍ട്ടിന് 110 ഡോളറാണ് അടക്കേണ്ടത്. രണ്ടു മൂന്ന് ആഴ്ചക്കുള്ളില്‍ ലഭിക്കേണ്ട വര്‍ കൂടുതല്‍ അടക്കേണ്ടിവരും. 15 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള പാസ്‌പോര്‍ട്ട് അപക്ഷാ ഫീസ് 80 ഡോളറാണ്. അപേക്ഷയുടെ സ്റ്റാറ്റസ് അറിയേണ്ടവര്‍ 1- 877  487 2778 നമ്പറില്‍ വിളിച്ചാല്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here