പി പി ചെറിയാന്‍

ഡാലസ്: ഡാലസ് കൗണ്ടി ഉള്‍പ്പെടെ നാലു കൗണ്ടികളില്‍ കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന. ഫെബ്രുവരി രണ്ടിന് മാത്രം ഡാലസ് കൗണ്ടിയില്‍ 39 മരണം സ്ഥിരീകരിച്ചു. ടെറന്റ് കൗണ്ടിയില്‍ 37 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഡാലസ്, ടറന്റ്, കോളിന്‍, ഡന്റന്‍ കൗണ്ടികളില്‍ ചൊവ്വാഴ്ച 2637 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നോര്‍ത്ത് ടെക്‌സസ് ആശുപത്രികളില്‍ ഉള്‍കൊള്ളുവാന്‍ കഴിയുന്ന രോഗികളില്‍ 19 ശതമാനമാണ് കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

image

ജനുവരി മധ്യത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും മരണനിരക്ക് വര്‍ധിക്കുന്നതു ആശങ്കയുളവാക്കുന്നുണ്ട്. ഡാലസിലെ കൗണ്ടി ആശുപത്രിയായ പാര്‍ക്ക്ലാന്റില്‍ ചൊവ്വാഴ്ച 230 രോഗികളാണ് ചികിത്സയിലുള്ളത്. യു ടി സൗത്ത് വെസ്റ്റേണിലും രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതില്‍ ആശ്വാസമുണ്ടെങ്കിലും അമിതമായി ആഹ്ലാദത്തിനു വകയില്ലെന്ന് പാര്‍ക്ക്ലാന്റ് ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ചിങ്ങ് പറഞ്ഞു.

image

നാം ഇപ്പോള്‍ തുടരുന്ന നിയന്ത്രണങ്ങള്‍ തുടര്‍ന്നും പാലിക്കപ്പെടേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം ശുഭസൂചകമായി വരുന്നുവെന്ന് വേണം തീരുമാനിക്കാന്‍, ഡോ.കൂട്ടിച്ചേര്‍ത്തു. എല്ലാവരും അവരവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതോടൊപ്പം സമൂഹത്തിന്റെ സുരക്ഷ കൂടെ ഉറപ്പാക്കണമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here