ഒന്‍പതു വയസ്സുകാരനായ മകനെ മുന്‍സീറ്റിലിരുത്തി മദ്യപിച്ച വാഹനമോടിച്ച സ്ത്രീ അറസ്റ്റില്‍. ഹാക്കെന്‍സാക്കിലെ ഷാവോണ്‍ ജോണ്‍സ് എന്ന 41 വയസ്സുകാരിയാണ് അറസ്റ്റിലായത്. ഷാവോണ്‍ കുട്ടിയെ മുന്നിലിരുത്തി മദ്യപിച്ച് വാഹനമോടിക്കുന്നത് ശ്രദ്ധയില്‍ പെട്ട മറ്റൊരു യാത്രക്കാരനാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തുന്നതു വരെ ഈ യാത്രക്കാരന്‍ തന്റെ വാഹനത്തില്‍ ഷാരോണിന്റെ വാഹനത്തെ പിന്‍തുടര്‍ന്ന് കൃത്യമായ സ്ഥലം പോലീസിന് പറഞ്ഞുകൊടുക്കുകയായിരുന്നു.

വിവരമറിഞ്ഞയുടന്‍ പോലീസ് ഓഫീസര്‍മാരായ മാറ്റ് ഡെല്ല ബെല്ലയും നോയല്‍ ഹോഡ്ജിന്‍സും ഡിറ്റക്ടീവ് സാര്‍ജറ്റിലെ പാസായിക് സ്ട്രീറ്റില്‍ വെച്ച് ഷാവോണ്‍ ജോണ്‍സിന്റെ വാഹനം തടഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തു. ഇതിനു ശേഷം കുട്ടിയെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കൈമാറി.

എട്ട് വയസോ അതില്‍ കൂടുതലോ പ്രായമുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരിക്കാമോ എന്നത് സംബന്ധിച്ച് ന്യൂജേഴ്‌സി നിയമത്തില്‍ വ്യക്തതയില്ലെങ്കിലും ഫെഡറല്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, ശിശുരോഗവിദഗ്ദ്ധര്‍, മറ്റ് വിദഗ്ധര്‍ എന്നിവര്‍ പറയുന്നത് കുറഞ്ഞത് 13 വയസ്സ് വരെ കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത് എന്നാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here