പി പി ചെറിയാന്‍

കപ്പിറ്റോള്‍ സുരക്ഷാ ചുമതലയുടെ ഉത്തരവാദിത്വമുള്ള ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയെ മുന്‍ കാപ്പിറ്റോള്‍ പോലീസ് ചീഫ് ജസ്റ്റീസ് സണ്ട് ജനുവരി 4ന് സെര്‍ജന്റ് ആന്റ് ആംസ് പോള്‍ ഇര്‍വിംഗിനോട് കൂടുതല്‍ നാഷ്ണല്‍ ഗാര്‍ഡിനെ വിന്യസിക്കണമെന്നാവശ്യപ്പെട്ടു സമീപിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീവ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം നിഷേധിക്കപ്പെട്ടു. കാപ്പിറ്റോള്‍ പോലീസ് ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ് യു.എസ്.കാപ്പിറ്റോള്‍ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന നാന്‍സി പെലോസിയുടെ ഓഫീസ് പ്രതികരിച്ചു.

ജനുവരി 6ന് ലഹള ആരംഭിച്ചപ്പോള്‍ സെര്‍ജന്റഅ അറ്റ് ആംസിനോട് നാഷ്ണല്‍ ഗാര്‍ഡിന്റെ സാന്നിധ്യം ആവശ്യമാണെന്ന് സ്റ്റീവ് അറിയിച്ചുവെങ്കിലും, ആവശ്യം അംഗീകരിക്കാന്‍ ~ഒരു മണിക്കൂര്‍ സമയം വേണ്ടിവന്നതായി സ്റ്റീവ് പറയുന്നു. നാന്‍സി പെലോസി ഉള്‍പ്പെടുന്നവരുടെ തീരുമാനം ലഭിക്കുന്നതിനാണ് താമസം നേരിട്ടത്. സംഭവം നടന്നതിന്റെ പിറ്റേദിവസം(ജനുവരി 7ന്) പെലോസി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സ്റ്റീവിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. സംഭവം നടക്കുന്നതുവരെ സ്റ്റീവ് ഞങ്ങളെ വിളിച്ചില്ല എന്നാണ് പെലോസി കുറ്റപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here