ഫൈസര്‍ വാക്‌സിന്‍ ഇനി മുതല്‍ അള്‍ട്രാ ഫ്രീസിംഗ് ടെംപറേച്ചറില്‍ സൂക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട്. ഫൈസര്‍ വാക്‌സിന്‍ ഇനി മുതല്‍ സാധാരണ മെഡിക്കല്‍ ഫ്രീസറുകളില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഇത് വാക്‌സിന്റെ വിതരണം എളുപ്പത്തിലാക്കും. ജര്‍മ്മന്‍ ബയോടെക്‌നോളജി സ്ഥാപനമായ ബയോടെക് അടക്കമുള്ള വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അഞ്ച് മുതല്‍ മൈനസ് 30ഡിഗ്രി ഫാരണ്‍ഹേറ്റില്‍ കേടുകൂടാതെ സൂക്ഷിക്കാനാകുമെന്ന് കണ്ടെത്തി. ഇതുവരെ മൈനസ് 94 ഫാരണ്‍ഹേറ്റില്‍ സൂക്ഷിക്കണമെന്നാണ് കരുതിയിരുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവന്‍രക്ഷാ മരുന്നുകളായ വാക്‌സിനുകള്‍ ഉയര്‍ന്ന താപനിലയിലും കേടുകൂടാതെ സൂക്ഷിക്കാമെന്ന കണ്ടുപിടുത്തം കൂടുതല്‍ എളുപ്പത്തില്‍ ഈ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സഹായിക്കുമെന്ന് ബയോടെക് സിഇഒ ഉഗൂര്‍സഹിന്‍ പറഞ്ഞു. വാക്‌സിന്‍ ഉയര്‍ന്ന താപനിലയിലും സൂക്ഷിക്കാമെന്ന കണ്ടെത്തല്‍ കമ്പനികള്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിനെ അറിയിച്ചിട്ടുണ്ട്.

വാക്‌സിനുകളുടെ വിതരണമേറ്റെടുത്തിരുന്ന കമ്പനികള്‍ ലാസ്റ്റ്‌മൈല്‍ ഡെലിവറിയില്‍ ഇത്രയും കുറഞ്ഞ താപനിലയില്‍ വാക്‌സിന്‍ എങ്ങനെ വിതരണം ചെയ്യുമെന്ന് ആശങ്കപ്പെട്ടിരുന്നു. കുറഞ്ഞ താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കേണ്ടിയിരുന്നതിനാല്‍ പലപ്പോഴും വാക്‌സിന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. വിതരണം കൂടുതല്‍ സുഗമവും വേഗത്തിലുമാക്കാന്‍ പുതിയ കണ്ടുപിടുത്തം സഹായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here