കാലിഫോര്‍ണിയയില്‍ കൂടുതല്‍ അപകടകാരിയായ പുതിയ കൊറോണ വൈറസിനെക്കൂടി കണ്ടെത്തി. പുതിയ വൈറസ് നിലവിലുള്ള മറ്റ് വൈറസുകളെക്കാള്‍ അപകടകാരിയാണെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ കണ്ടെത്തിയ വേരിയന്റുകളെക്കാള്‍ കൂടുതല്‍ ശക്തമാണ് പുതിയ വൈറസ് വകഭേദമെന്നും ഗവേഷകര്‍ വ്യക്തമാക്കി.

പുതിയ വൈറസ് വകഭേദം 19 ശതമാനം മുതല്‍ 24 ശതമാനം വരെ കഗവേഷകരുടെ കണ്ടെത്തലുകള്‍ കൂടുതല്‍ രോഗ വ്യാപനത്തിന് കാരണമാകുമെന്നും ഗവേഷകര്‍ സൂചിപ്പിച്ചു. ചെകുത്താന്‍ ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്ന് പഠനം നടത്തിയ ഡോ. ചാള്‍സ് ചിയു പറഞ്ഞു. ഇത് ഉദ്ദേശിച്ച വൈറസ് ആകാതിരുന്നെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ ശാസ്ത്രം ശാസ്ത്രം തന്നെയാണല്ലോ എന്നും ഡോ. ചാള്‍സ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here