കാലിഫോര്‍ണിയയില്‍ വിമാനവും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഹൈവേയില്‍ ഇറക്കിയതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. ലിവര്‍മോര്‍ വിമാനത്താവളത്തില്‍ നിന്നു നാപ്പയിലേക്ക് പറന്നുയര്‍ന്ന മോണി എം20ഇ എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ വിമാനത്തിന്റെ എന്‍ജിന് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇസബെല്‍ ഇവിലെ ഇന്റര്‍സ്റ്റെറ്റ് ഹൈവേയില്‍ ലാന്‍ഡ് ചെയ്യിച്ചു. ഈ സമയത്താണ് കാറുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. അതേസമയം വിമാനത്തിലേയും കാറിലേയും യാത്രക്കാര്‍ക്ക് പരുക്കുകളില്ലെന്ന് പോലീസ് അറിയിച്ചു. നാലുപേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് മോണി എം20ഇ. അപകട സമയത്ത് വിമാനത്തില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here