പ്രശസ്ത ഹോളിവുഡ് ഗായിക ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ കാണാതായ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. കാണാതായ തന്റെ നായ്ക്കളെ കണ്ടെത്തി തിരിച്ചു നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നും താരം അറിയിച്ചിരുന്നു. ഗായികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാക്കള്‍ ഡോഗ് വാക്കറെ വെടിവെച്ച് വീഴ്ത്തിയ ശേഷം ഫ്രഞ്ച് ബുള്‍ ഇനത്തില്‍ പെട്ട നായ്ക്കളെ കടത്തിക്കൊണ്ടുപോവുകയായിരുന്നു.

നായ്ക്കളെ നഷ്ടപ്പെട്ട് രണ്ട് ദിവസത്തിനു ശേഷം ഇവയെ കണ്ടെത്തിയതായി പോലീസ് സ്‌റ്റേഷനില്‍ നിന്ന് അറിയിക്കുകയായിരുന്നു. ഒരു സ്ത്രീയാണ് ഒളിമ്പിക് കമ്യൂണിറ്റി പോലീസ് സ്‌റ്റേഷനിലേക്ക് നായ്ക്കളെ എത്തിച്ചത്. ഇവര്‍ക്ക് എവിടെ നിന്നാണ് ഇവയെ ലഭിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്റ്റേഷനിലെത്തിയ ഗാഗയുടെ പ്രതിനിധികള്‍ കാണാതായ നായ്ക്കള്‍ തന്നെയാണതെന്ന് ഉറപ്പിക്കുകയായിരുന്നു.   പ്രീയപ്പെട്ട വളര്‍ത്തുനായ്ക്കളെ കണ്ടെത്തി തിരികെയേല്‍പ്പിച്ച യുവതിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം ഗാഗ നല്‍കി.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here