കൊറോണ പ്രതിരോധത്തില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭ അംഗീകാരം നല്‍കി. 1.9 ട്രില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് 212നെതിരെ 219 വോട്ടുകള്‍ക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാല്‍ സാമ്പത്തിക പാക്കേജ് അനുവദിക്കാം.

കോവിഡിനെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും വാക്സിനേഷനും പരിശോധന വ്യാപിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പാക്കേജില്‍ തുക വിലയിരുത്തിയത്. കോവിഡിനെത്തുടര്‍ന്ന് തകര്‍ന്ന ചെറുകിട ബിസിനസ് സംരംഭകര്‍ക്കും വീട്ടുടമകള്‍ക്കും പാക്കേജില്‍ പണം അനുവദിക്കും. അതേസമയം കൊറോണ സാമ്പത്തിക പാക്കേജ് ചെലവേറിയതാണെന്ന് ആരോപിച്ച് രണ്ട് ഡെമൊക്രാറ്റിക് അംഗങ്ങള്‍ പാക്കേജിനെ എതിര്‍ത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് വോട്ട് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here