പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാട്ടാനൊരുങ്ങി അമേരിക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക എലാനോര്‍ ഹോംസ് നോര്‍ട്ടണ്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു സമൂഹം നേരിടുന്ന പീഡനങ്ങള്‍ പുറത്തുകൊണ്ടുവരികയും അവരുടെ പ്രശ്‌നപരിഹാരത്തിനായി പ്രവര്‍ത്തിക്കുകയുമാണ് ലക്ഷ്യമെന്ന് എലാനോര്‍ ഹോംസ് പറഞ്ഞു.

‘സ്വാതന്ത്ര്യത്തിനും നാടിനും സ്നേഹത്തിനുമായി ഏറെ മുന്നോട്ട് പോകാനുണ്ട്. സിന്ധ് സമൂഹം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. എല്ലാ സമൂഹത്തേയും ഒരുമിച്ച് ചേര്‍ക്കുക എന്നതാണ് സിന്ധ് കൂട്ടായ്മയുടെ ലക്ഷ്യം. ആ സമൂഹത്തിന്റെ പ്രശ്ന പരിഹാരത്തിനായി ശബ്ദമുയര്‍ത്തുന്നതില്‍ സന്തോഷമേയുള്ളു.’ നോര്‍ട്ടന്‍ പറഞ്ഞു.

കാലങ്ങളായി അതിര്‍ത്തിമേഖലയില്‍ കടുത്ത അവഗണന അനുഭവിക്കുന്നവരാണ് സിന്ധ് വിഭാഗം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപത് പെണ്‍കുട്ടികളെയാണ് ഇവിടെ നിന്നും തട്ടിക്കൊണ്ടുപോയത്. പാക്‌സൈന്യത്തിന്റേയും ഭീകരവാദികളുടേയും എല്ലാവിധ അവഹേളനങ്ങളും സഹിക്കേണ്ടി വരുന്നവരാണ് സിന്ധ് ഹിന്ദു വിഭാഗം. സിന്ധ് സമൂഹത്തിന്റെ പ്രശ്നം അന്താരാഷ്ട്രതലത്തിലെത്തിക്കാന്‍ 350 മൈല്‍ ദൂരം ഒരു യാത്ര സംഘടിപ്പിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ ജിം ഷാനോണ്‍, മാരീ റിമ്മര്‍, ഡേവിഡ് ആള്‍ട്ടണ്‍ എന്നിവര്‍ ലോക സിന്ധ് കോണ്‍ഗ്രസ്സിന്റെ ഭാഗമായി അമേരിക്കയ്ക്കൊപ്പം ഒത്തുചേര്‍ന്നിരിക്കുകയാണ്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here