അഫ്ഗാന്‍ വിഷയത്തില്‍ ഇടപെടാനൊരുങ്ങി അമേരിക്ക. താലിബാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കും. അഫ്ഗാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക താലിബാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സമാധാന കരാര്‍ അവലോകന ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നത്. ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്.

അതേസമയം രാജ്യങ്ങള്‍ തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാന്നിധ്യം നിര്‍ണ്ണായകമാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അഫ്ഗാനിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സാല്‍മായ് ഖാലില്‍സാദാണ് സമാധാന കരാര്‍ അവലോകന ചര്‍ച്ചയ്ക്കായി കാബൂളിലെത്തുന്നത്. ചര്‍ച്ചകളോടനുബന്ധിച്ച് സാല്‍മായ് ഖാലില്‍സാദും സംഘവും കാബൂളും ദോഹയും മറ്റ് പ്രവിശ്യാ തലസ്ഥാനങ്ങളും സന്ദര്‍ശി ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here