അന്താരാഷ്ട്ര ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നൊമാഡ്ലാന്‍ഡ് ആണ് മികച്ച ചിത്രം. ചിത്രത്തിന്റെ സംവിധായകന്‍ ക്ലോ ഷാവോയ്ക്കും പുരസ്‌കാരം ലഭിച്ചു. മികച്ച നടന്‍ അന്തരിച്ച ഹോളിവുഡ് താരം ചാഡ് വിക് ബോസ്മാന്‍. ക്യാന്‍സര്‍ ബാധിതനായി മരണപ്പെട്ട നടന് വേണ്ടി ഭാര്യയാണ് ബഹുമതി സ്വീകരിച്ചത്. ആന്‍ഡ്ര ഡേയാണ് മികച്ച നടി. ദ യുണൈറ്റഡ് സ്റ്റേറ്റ്സ് വേഴ്സസ് ബില്ലി ഹോളിഡേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സിനിമാ രംഗത്ത് മികച്ച സംവിധായിക പുരസ്‌കാരത്തിന് ചൈനീസ് വംശജ അര്‍ഹയായി.

നെറ്റ്ഫ്ലിക്സിലൂടെ ആഗോള പ്രശസ്തമായ ദ ക്രൗണിനാണ് മികച്ച ടെലിവിഷന്‍ പരമ്പരയ്ക്കുള്ള പുരസ്‌കാരം. പരമ്പരയിലെ അഭിനയത്തിന് ജോഷ് ഒ കോണര്‍ മികച്ച നടനായി. മികച്ച നടിക്കുള്ള പുരസ്‌കാരം എമ്മ കോറിനാണ്. ഗിലിയന്‍ ആന്‍ഡേഴ്സന് പരമ്പരയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചു.

കോമഡി, മ്യൂസിക്കല്‍ വിഭാഗത്തില്‍ മികച്ച പരമ്പര ഷിറ്റ്സ് ക്രീക്ക് ആണ്. മികച്ച ഹാസ്യ നടി റോസമണ്ട് പൈക്കും (ഐ കെയര്‍ എ ലോട്ട്) മികച്ച ഹാസ്യ നടന്‍ സാഷ ബാരോണ്‍ കൊഹനും (ബോറാത് 2). ക്വീന്‍സ് ഗാംബെറ്റ് ആണ് മികച്ച ടിവി സിനിമ. ടെലിവിഷന്‍ സിനിമ നടിക്കുള്ള പുരസ്‌കാരം ഇതേ സിനിമയിലൂടെ ആനിയ ടെയ്ല്‍ ജോയ് നേടി. വിദേശ സിനിമകളുടെ വിഭാഗത്തില്‍ മിനാരിയും അവാര്‍ഡ് നേടി. ന്യൂയോര്‍ക്കിലും ലോസ് ഏയ്ഞ്ചല്‍സിലുമായി വെര്‍ച്വല്‍ സംവിധാനത്തിലാണ് പുരസ്‌കാര ചടങ്ങ് നടന്നത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here