തന്റെ രാഷ്ട്രീയ ജീവിതം ഇനിയും അവസാനിച്ചിട്ടില്ലെന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ക്കെന്നെ നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു റിപ്പബ്ലിക്കന്‍ അനുഭാവികളോട് ട്രംപിന്റെ പ്രസ്താവന. ‘ഞാനിതാ നിങ്ങള്‍ക്ക് മുമ്പില്‍ തന്നെയുണ്ട്. നാലരവര്‍ഷം മുമ്പ് ആരംഭിച്ച എന്റെ പൊതുപ്രവര്‍ത്തനം ഇനിയും അവസാനിച്ചിട്ടില്ല. ഭാവിപരിപാടികളെല്ലാം ഉടന്‍ തീരുമാനിക്കും. നമ്മുടെ പാര്‍ട്ടിയുടെ ഭാവിപ്രവര്‍ത്തനവും തീരുമാനിക്കേണ്ടതുണ്ട്. പുതിയ പാര്‍ട്ടി തുടങ്ങാനുദ്ദേശിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തനം മുഖംമൂടിയിട്ടുകൊണ്ടല്ല. തനിക്ക് ഇരട്ടമുഖമില്ലെന്നും ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിലെ ഓര്‍ലാന്റോയിലെ പൊതുവേദിയില്‍ കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ട്രംപ് റിപ്പബ്ലിക്കന്‍ അണികളെ അഭിസംബോധന ചെയ്തത്. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here