ഡാളസ്: പ്രമുഖ വേദ പണ്ഡിതനും, റിയ്‌റി ബൈബിള്‍ രചിയിതാവുമായ ചാള്‍സ് കാഡ് വെല്‍ റയ്‌റി ഇന്ന് ഫെബ്രുവരി (16)ന് ഡാളസ്സില്‍ അന്തരിച്ചു. 90 വയസ്സായിരുന്നു.

ഡാളസ് തിയോളജിക്കല്‍ സെമിനാരി അദ്ധ്യാപകനും, ഡീനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983 ല്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ ഡോക്‌റല്‍ സ്റ്റഡീസ് ഡീനായിരുന്നു.

പതിനായിരം ഫുട്ട്‌നോട്ടുകളോടെ 1978 ല്‍ തയ്യാറാക്കിയ റയ്‌റി സ്റ്റഡിബൈബിള്‍ വളരെ പ്രസിദ്ധമാണ്. ചാള്‍സ് ബൈബിളിന് പുറമെ അമ്പതോളം പുസ്തകങ്ങളുടെ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. റയ്‌റി ബൈബിളിന്റെ രണ്ടു മില്യണ്‍ കോപ്പികളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

അഗാധമായ ബൈബിള്‍ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നു അന്തരിച്ച ചാള്‍സ് എന്ന് ഡാളസ് ഫസ്റ്റ് സാപ്റ്റിസ്റ്റ് ‘ചര്‍ച്ച് മുന്‍ പാസ്റ്ററും സഹപ്രവര്‍ത്തകനുമായ ഒ.എസ്.ഹാക്കിന്‍സ് പറഞ്ഞു.

ഡാളസ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസര്‍ എന്ന നിലയില്‍ വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമ കൂടിയാണ് ചാള്‍സ്. ഇല്ലിനോയ്‌സില്‍ ജനിച്ച ചാള്‍സ് ഡാളസ്സിലാണ് സ്ഥിരതാമസമാക്കിയിരുന്നത്. മൂന്നു മക്കളും മൂന്നു കൊച്ചുമക്കളും ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here