ജോബൈഡന്‍ ഭരണകൂടത്തിന്റെ വിദേശനയ പ്രഖ്യാപനം ഇന്ന് നടക്കും. കോവിഡ് കാലഘട്ടത്തിലും തുടര്‍ന്നും അമേരിക്കയെ സ്വാധീനിച്ച വിഷയങ്ങള്‍ പ്രഖ്യാപനത്തിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്. വ്യാപാരവാണിജ്യ രംഗത്തെ പുതിയ സാഹചര്യവും ചൈനയുടെ ആഗോളതലത്തിലെ സ്വാധീനം കുറഞ്ഞതും നയപ്രഖ്യാപനത്തില്‍ നിര്‍ണ്ണായകമാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് നയപ്രഖ്യാപനം നടത്തുക.

വിദേശ നയപ്രഖ്യാപനത്തിലൂടെ അമേരിക്ക ഇന്ത്യയെ പ്രധാനവ്യാപാര പങ്കാളിയാക്കുമ്പോള്‍ ചൈനയെ ഏതുരീതിയിലാകും ഇനി പരിഗണിക്കുക എന്നത് നയത്തില്‍ പ്രതിഫലിക്കും. അതോടൊപ്പം ആഗോള തലത്തിലെ അധിനിവേശത്തിനും ഭീകരത്ക്കുമെതിരെ അമേരിക്കയുടെ നയം ഐക്യരാഷ്ട്രസുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ നയങ്ങളെക്കൂടി പരിഗണിച്ചാകും. ചൈനയുടെ ഹോങ്കോംഗിലെ അധിനിവേശവും തായ് വാനുമായി നിലനില്‍ക്കുന്ന ശത്രുതയും പ്രധാന വിഷയമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here