മെയ് മാസത്തോടെ രാജ്യത്തെ മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്തെ മുന്‍ഗണനാ പട്ടിക പുനര്‍നിര്‍ണ്ണയിക്കാന്‍ തീരുമാനമായെന്നും ബൈഡന്‍ അറിയിച്ചു. മെയ് മാസത്തോടെ രാജ്യത്തെ മുതിര്‍ന്ന വ്യക്തികളെല്ലാം വാക്‌സിന്‍ സ്വീകരിക്കുന്നതോടെ രണ്ടു മാസത്തിനകം ഇവരെല്ലാം കോവിഡിനെതിരെ കരുത്തു നേടുമെന്നും ബൈഡന്‍ അറിയിച്ചു.

അതേസമയം കോവിഡിനെത്തുടര്‍ന്ന് മന്ദഗതിയിലായ രാജ്യത്തിന്റെ എല്ലാ മേഖലയും സാധാരണ നിലയില്‍ ആകേണ്ടത് അത്യാവശ്യമാണെന്നും ബൈഡന്‍ അറിയിച്ചു. സ്‌കൂളുകള്‍ ഉടന്‍തന്നെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകണം. ഇതിനായി രാജ്യത്തെ മുഴുവന്‍ അധ്യാപകര്‍ക്കും എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. മെയ് മാസത്തോടെ എല്ലാവര്‍ക്കുമുള്ള വാക്‌സിന്‍ നിര്‍മ്മിക്കപ്പെടുമെന്നും ബൈഡന്‍ അറിയിച്ചു.

ആറുമാസം കൊണ്ട് മാത്രമാണ് രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ലഭ്യമാക്കാന്‍ കഴിയുക. അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി 87 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 5,14,000 പേര്‍ മരണത്തിന് കീഴടങ്ങി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here