നാസയുടെ ചൊവ്വാ ദൗത്യം അഭിമാനമാകുമ്പോള്‍ ആശങ്കകളും നിലനില്‍ക്കുന്നുവെന്ന് വിദഗ്ദര്‍. ചൊവ്വയിലെ ജെസീറോയില്‍ നിന്നുള്ള മണ്ണും കല്ലുകളുമടങ്ങിയ സാംപിളുകള്‍ ഭൂമിയിലെത്തിക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ മാഴ്സ് സാംപിള്‍ റിട്ടേണ്‍ മിഷന്‍ എന്ന പദ്ധതിയെക്കുറിച്ചാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങിയത്. 2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറാണ് പേഴ്‌സിവിറന്‍സ്.

ചൊവ്വയില്‍ നിന്നുള്ള സാംപിളുകള്‍ ശേഖരിച്ച് പത്ത് വര്‍ഷത്തിനു ശേഷമാണ് റോവര്‍ മടങ്ങിയെത്തുക. 43 സ്ഫടിക പാത്രങ്ങള്‍ നിറയെ ചൊവ്വയിലെ മണ്ണും കല്ലുമടങ്ങിയ സാംപിളുകള്‍ ഭൂമിയിലേക്ക് എത്തിക്കും. എന്നാല്‍ ഇതിനൊപ്പം ഏതെങ്കിലും തരത്തിലുള്ള വൈറസോ, മറ്റേതെങ്കിലും സൂക്ഷ്മ ജീവികളോ ഭൂമിലെത്താനുള്ള സാധ്യതയുണ്ടെന്ന് പ്രശസ്ത ബഹിരാകാശ നിരീക്ഷകനും എഴുത്തുകാരനുമായ ലിയോണഡ് ഡേവിഡ് സ്പേസ് ജേണലില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇത്തരത്തില്‍ ഭൂമിയിലെത്തുന്ന സൂക്ഷ്മ ജീവികള്‍ അശ്രദ്ധ മൂലം അന്തരീക്ഷത്തില്‍ കലരുകയോ, മറ്റ് രീതിയില്‍ വ്യാപിക്കുകയോ ചെയ്താല്‍ ഭൂമിയുടെ തകര്‍ച്ച തന്നെ സംഭവിക്കാമെന്നും ലേഖനത്തില്‍ പറയുന്നു. ചൊവ്വയില്‍ നിന്നുള്ള സാമ്പിളുകള്‍ സൂക്ഷ്മമായി സൂക്ഷിക്കുന്നതും ഏറെ വെല്ലുവിളിയാകുമെന്നാണ് നാസയുടെ മാര്‍സ് എക്‌സ്‌പ്ലോറേഷന്‍ പ്രോഗ്രാമിന്റെ പ്രധാന ശാസ്ത്രജ്ഞന്‍ മൈക്കല്‍ മേയര്‍ പറയുന്നത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here