ലാസ് വെഗാസില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കണക്റ്റിക്കട്ട് സ്റ്റേറ്റ് പൊലീസില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ച പോലീസ് ഓഫീസറായ തോമസ് ഡ്രിസ്‌കോളാണ് കൊല്ലപ്പെട്ടത്. 57 വയസ്സുകാരനായ ഡ്രിസ്‌കോള്‍ തലയ്ക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരിച്ചത്. ലാസ് വെഗാസ് സ്ട്രിപ്പിലെ കാല്‍നട പാലത്തില്‍ വെച്ചാണ് തോമസ് ഡ്രിസ്‌കോള്‍ കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലാസ് വെഗാസ് സ്ട്രിപ്പിലെ കാല്‍നട പാലത്തിലൂടെ നെടക്കുകയായിരുന്ന ഡ്രിസ്‌കോളിനേയും ഒരു സ്ത്രീയേയും ഒരാള്‍ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. ഇവര്‍ നടന്നുപോകുന്ന വഴിയില്‍ ഒരുകൂട്ടം പുരുഷന്മാര്‍ നില്‍ക്കുന്നത് കണ്ടിരുന്നു. ഈ സംഘത്തിലെ 33 കാരനായ ബ്രാന്‍ഡന്‍ ലീത്ത് എന്നയാളാണ് പോലീസോഫീസറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മര്‍ദ്ദനമേറ്റ പോലീസ് ഓഫീസര്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. താനല്ല പോലീസ് ഓഫീസറെ കൊലപ്പെടുത്തിയതെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here