ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടിയിലേക്ക് അടുക്കുന്നു. കൃത്യമായ കണക്ക് പ്രകാരം 11,70,75,405 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് 25,99,977 ഇതുവരെ മരിച്ചത്. 2.96 കോടിയാണ് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം. ലോകത്ത് അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായ രീതിയില്‍ കോവിഡ് വ്യാപനം നടന്നത്.

2,96,53,891 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,37,119 മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 9,26,51,676 ആളുകളാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ 1,12,10,799 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,57,756 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ 1,09,39,320 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2,64,446 പേര്‍ മരിക്കുകയും ചെയ്തു.

ബ്രിട്ടനില്‍ 42,13,343 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. 1,24,419 പേര്‍ രോഗം ബാധിച്ച് മരിച്ചു. റഷ്യയില്‍ 43,12,181 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. 88,726 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ 38,82,408 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 88,444 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. സ്‌പെയിന്‍ 31,49,012, ഇറ്റലി 30,46,762, തുര്‍ക്കി 27,69,230 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here