ഫിലാ­ഡല്‍ഫിയ: അക്ഷരനഗ­രി­യുടെ അഭി­മാ­ന­മായി അമേ­രി­ക്ക­യില്‍ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തി­ച്ചു­വ­രുന്ന കോട്ടയം അസോ­സി­യേ­ഷന്റെ 2016- 18 വര്‍ഷ­ത്തേ­ക്കുള്ള നേതൃ­നി­രയെ ഐക്യ­ക­ണ്‌ഠ്യേന തെര­ഞ്ഞെ­ടു­ക്കു­ക­യു­ണ്ടാ­യി.

സാഹോ­ദ­രീയ നഗ­ര­ത്തിന്റെ തില­ക­ക്കു­റി­യായി മല­യാളി സമൂ­ഹ­ത്തിലെ സാമൂ­ഹി­ക­-­സാം­സ്കാ­രി­ക­-­രാ­ഷ്ട്രീയ മേഖ­ല­ക­ളിലെ സ്പന്ദ­ന­ങ്ങള്‍ക്കൊപ്പം കഴിഞ്ഞ ഒരു ദശാ­ബ്ദ­ത്തി­ല­ധി­ക­മായി നില­കൊ­ള്ളുന്ന കോട്ടയം അസോ­സി­യേ­ഷന്‍ സമൂ­ഹ­ത്തിലെ നിര്‍ധ­ന­രായ കുടും­ബ­ങ്ങള്‍ക്ക് ഭവ­ന­ങ്ങള്‍ നല്‍കു­കയും, ആതു­ര­സേ­വന രംഗത്ത് പഠി­ക്കുന്ന നിര­വധി വിദ്യാര്‍ത്ഥി­ക­ളുടെ വിദ്യാ­ഭ്യാ­സ­ത്തി­നായി സഹായഹസ്ത­ങ്ങള്‍ നല്‍കി­വ­രി­കയും കൂടാതെ ഇതര ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ക്കും, മറ്റു നിര­വധി സമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍ക്കും കേര­ള­ത്തിലും അമേ­രി­ക്ക­യി­ലു­മായി നേതൃത്വം നല്‍കു­കയും ചെയ്തു­വ­രു­ന്നു.

ബെന്നി കൊട്ടാ­ര­ത്തില്‍ (പ്ര­സി­ഡന്റ്), സി.­എ­സ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍ പെന്‍സില്‍വേ­നിയ മുന്‍ സെക്ര­ട്ട­റിയും മറ്റു നിര­വധി കലാ­-­സാം­സ്കാ­രിക പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് നേതൃത്വം കൊടു­ക്കു­കയും ചെയ്തി­ട്ടു­ണ്ട്. ജോസഫ് മാണി (വൈസ് പ്രസി­ഡന്റ്) സെന്റ് ജോണ്‍സ് ന്യൂമാന്‍ ക്‌നാനായ കാത്ത­ലിക് ചര്‍ച്ച് മുന്‍ ട്രസ്റ്റി, ഫിലാ­ഡല്‍ഫിയ കാത്ത­ലിക് അസോ­സി­യേ­ഷന്‍ മുന്‍ പ്രസി­ഡന്റ് തുട­ങ്ങിയ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. സാബു ജേക്കബ് (ജ­ന­റല്‍ സെക്ര­ട്ട­റി) സെന്റ് പീറ്റേഴ്‌സ് കത്തീ­ഡ്രല്‍ മുന്‍ സെക്ര­ട്ട­റി, കോട്ടയം അസോ­സി­യേ­ഷന്‍ മുന്‍ പ്രസി­ഡന്റ് എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. ഏബ്രഹാം ജോസഫ് (ട്ര­ഷ­റര്‍), ജെയിംസ് ആന്ത്ര­യോസ് (സെ­ക്ര­ട്ട­റി), ജീമോന്‍ ജോര്‍ജ് (പി.­ആര്‍.ഒ/കള്‍ച്ച­റള്‍ പ്രോഗ്രാം), കുര്യന്‍ രാജന്‍ (ചാ­രി­റ്റി), മാത്യു ഐപ്പ്, വര്‍ഗീസ് വര്ഗീസ് (പി­ക്‌നി­ക്ക്), ജോബി ജോര്‍ജ്, ജോണ്‍ പി. വര്‍ക്കി, ജോഷി കുര്യാ­ക്കോ­സ്, മാത്യു ജോഷ്വാ, കുര്യാ­ക്കോസ് ഏബ്ര­ഹാം, റോണി വര്‍ഗീ­സ്, രാജു കുരു­വി­ള, സാബു പാമ്പാ­ടി, സാജന്‍ വര്‍ഗീ­സ്, സെറിന്‍ കുരു­വി­ള, സണ്ണി കിഴ­ക്കേ­മു­റി, ജേക്കബ് തോമ­സ്, വര്‍ക്കി പൈലോ എന്നി­വരെ കമ്മി­റ്റി­യി­ലേ­ക്കും, ജോസ് പുല്ലു­കാ­ട്ടിനെ ഓഡി­റ്റ­റായും തെര­ഞ്ഞെ­ടു­ക്കു­ക­യു­ണ്ടാ­യി.

കുര്യന്‍ രാജന്‍ (മുന്‍ പ്രസി­ഡന്റ്) സംഘ­ട­ന­യുടെ നേതൃ­ത്വ­ത്തില്‍ പ്രവര്‍ത്തി­ക്കു­വാന്‍ അവ­സരം നല്‍കി­യ­തി­നും, തന്നോ­ടൊപ്പം പ്രവര്‍ത്തി­ച്ച­വര്‍ക്ക് നന്ദി പറ­യു­കയും കൂടാതെ പുതു­തായി തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വര്‍ക്ക് എല്ലാ­വിധ സഹായ സഹ­ക­ര­ണ­ങ്ങളും വാഗ്ദാനം ചെയ്യു­കയും ചെയ്തു.

വ്യാപാര സ്ഥാപ­ന­ങ്ങ­ളില്‍ നിന്നും വ്യക്തി­ക­ളില്‍ നിന്നും ലഭി­ച്ചു­വ­രുന്ന നിര്‍ലോ­ഭ­മായ സഹായ സഹ­ക­ര­ണ­ങ്ങ­ളാണ് കോട്ടയം അസോ­സി­യേ­ഷന്റെ പ്രവര്‍ത്ത­ന­ങ്ങ­ളുടെ മുഖ്യ പ്രചോ­ദ­ന­മെന്നും അവ­രോ­ടുള്ള നന്ദിയും കട­പ്പാടും അറി­യി­ക്കു­ക­യും, തുടര്‍ന്നും സഹായ സഹ­ക­ര­ണ­ങ്ങള്‍ പ്രതീ­ക്ഷി­ക്കു­ന്ന­തായും ബെന്നി കൊട്ടാ­ര­ത്തില്‍ (പ്ര­സി­ഡന്റ്) പറ­യു­ക­യു­ണ്ടാ­യി. ഈവര്‍ഷം ഇതര നൂതന കര്‍മ്മ­പ­ദ്ധ­തി­കള്‍ക്ക് രൂപം നല്‍കി­യി­ട്ടു­ണ്ടെന്നും ജൂണ്‍ 11­-ന് ശനി­യാഴ്ച പിക്‌നിക്കും കൂടാതെ നിര­വധി ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ നട­പ്പി­ലാ­ക്കാനും തീരു­മാ­നി­ക്കു­ക­യു­ണ്ടാ­യി.

സംഘ­ട­ന­യുടെ കാര്യ­ക്ഷ­മ­മായ പ്രവര്‍ത്ത­ന­ങ്ങള്‍ക്കായി എല്ലാ­വ­രു­ടേയും സഹായ സഹ­ക­ര­ണ­ങ്ങള്‍ പ്രതീ­ക്ഷി­ക്കു­ന്ന­തായും പ്രത്യേ­കിച്ച് കോട്ടയം നിവാ­സി­ക­ളു­ടേയും അഭ്യു­ദ­യ­കാം­ക്ഷി­ക­ളു­ടേയും സഹായം സാദരം ക്ഷണി­ച്ചു­കൊ­ള്ളു­ന്ന­തായും അറി­യി­ച്ചു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് സന്ദര്‍ശി­ക്കുക: www.kottayamassociation.org

LEAVE A REPLY

Please enter your comment!
Please enter your name here