പി പി ചെറിയാന്‍

അരിസോണ: അലിന വിക്കറിന് വയസ്സ് പന്ത്രണ്ട്, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്ട്രോണോമിക്കല്‍ ആന്റ് പ്ലാനറ്ററി സയന്‍സ് ആന്റ് കെമിസ്ട്രിയില്‍ ബിരുദം വേണമെന്ന് അലിന വിക്കര്‍ പറയുന്നത് .
പതിനാറു വയസ്സാകുമ്പോള്‍ നാസയില്‍ ജോലി കണ്ടെത്തണം ബിരുദപഠനത്തിനിടയില്‍ തന്നെ ശൂന്യാകാശപേടകം എങ്ങനെ നിയന്ത്രിക്കണമെന്ന് മനസിലാക്കണം , ജീവിതത്തിലെ ആഗ്രഹങ്ങള്‍ പുറത്ത് പ്രകടിപ്പിക്കുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അലിന.

നാലുവയസ്സില്‍ തന്നെ അലിന പറയുമായിരുന്നു എനിക്ക് നാസയില്‍ ജോലി ചെയ്യണമെന്ന്, അമ്മ ഡഫിന് മക്ക്യാര്‍ട്ടര്‍ പറഞ്ഞു. ഭാവിയെക്കുറിച്ച് എനിക്ക് എന്റേതായ സ്വപ്നങ്ങള്‍ ഉണ്ട്. ഒരു എഞ്ചിനീയര്‍ ആകുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനും ഞാന്‍ ആഗ്രഹിച്ചു. ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണെന്റെ വിശ്വാസം. പ്രായത്തേക്കാള്‍ വളര്‍ച്ച പ്രാപിച്ച ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന അലീന മറ്റു കുട്ടികള്‍ക്ക് കൂടി മാതൃകയാകുന്നു. മാതാപിതാക്കളുടെ സീമാതീതമായ സഹകരണം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും പന്ത്രണ്ടു വയസ്സുകാരി അലിന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here