പി പി ചെറിയാന്‍

ഇന്ത്യാനാ പോലീസ്: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം നാലു കുടുംബാംഗങ്ങളുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്ത്യാനായിലാണ് സംഭവം നടന്നതെന്ന് മെട്രോ പോലിറ്റന്‍ പോലീസ് ഡപ്യൂട്ടി ചീഫ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ക്രെയ്ഗ് മെക്കാല്‍ മാര്‍ച്ച് 15 തിങ്കളാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 12 വെളളിയാഴ്ച രാത്രി 25 വയസ്സുള്ള മാലിക് ഹഫാക്രി 6 പ്രായമുള്ള തന്റെ കുട്ടിയുടെ മാതാവ് ജീനട്രിസിന്റെ വീട്ടില്‍ വന്ന സ്റ്റിമുലസ് ചെക്കിന്റെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ ജീനട്രിക് ശനിയാഴ്ച വീണ്ടും വീട്ടില്‍ മടങ്ങിയെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജീനട്രിസിന്റെ പേഴ്സ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു.

പേഴ്സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിക് ജീനട്രിസിനു നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പുറത്തേക്കു ഓടി രക്ഷപ്പെട്ടു. ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജീനട്രിസിന്റെ മറ്റൊരു മകള്‍ ഈവ മൂര്‍ (7), ജീനട്രിസിന്റെ സഹോദരന്‍ ഡക്വന്‍ മൂര്‍(23), ജീനട്രിസിന്റെ മാതാവ് ടുമീക ബ്രൗണ്‍(44) ഇവരുടെ മറ്റൊരു ബന്ധു ആന്റണി ജോണ്‍സണ്‍(35) എന്നിവര്‍ക്കു നേരെയും മാലിക് നിറയൊഴിച്ചു. ഇവരെല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മാലിക്കിന്റെ കുട്ടിയേയും, കാറും തട്ടിയെടുത്ത് അവിടെനിന്നു രക്ഷപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ പോലീസ് മാലിക്കിനേയും, കുട്ടിയേയും കുറിച്ചു അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പോലീസില്‍ വിളിച്ചു കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. സഹോദരിയുടെ വീട്ടില്‍ നിന്നും പോയ മാലിക്ക് മറ്റൊരു കൂട്ടുക്കാരന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരുന്നു. അവിടെനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതകങ്ങള്‍ക്കും, കവര്‍ച്ചക്കും കേസ്സെടുത്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here