വളരെ അപകടകരമായ റിസിന്‍ എന്ന വിഷപദാര്‍ത്ഥം വേതിരിച്ചെടുക്കാന്‍ ശ്രമിച്ച മസാര്‍ച്യുസെറ്റ്‌സ് ബയോടെക്‌നോളജി സ്ഥാപനത്തിലെ ഗവേഷണ ഡയറക്ടറായ ഡോ. ഇഷ്തിയാക് അലി സായിയെ ഫെഡറല്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. റിസിന്‍ വേര്‍തിരിച്ചെടുക്കാന്‍ ബയോടെക് ഗവേഷകന്‍ 800 കാസ്റ്റര്‍ ബീന്‍സ് വാങ്ങിയെന്നാണ് ആരോപണം.

യുഎസ് അറ്റോര്‍ണി ഓഫീസ് ഫോര്‍ മസാച്യുസെറ്റ്‌സ് പറയുന്നതനുസരിച്ചു ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റ് നേടിയ 37 കാരനായ ഡോ. ഇഷ്തിയാക് അലി സായിം താന്‍ ഓര്‍ഡര്‍ ചെയ്ത 100 പാക്കറ്റ് കാസ്റ്റര്‍ ബീനുകളില്‍ നിന്ന് അനധികൃതമായി റിസിന്‍ വേര്‍തിരിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. ഓരോ പാക്കറ്റിലും എട്ട് ബീന്‍സ് ആണ് അടങ്ങിയിട്ടുള്ളത്.

പെന്‍സില്‍വാനിയ സ്വദേശിയായ സായിം തന്റെ വീട്ടില്‍ നട്ടുപിടിപ്പിക്കാനും അലങ്കരിക്കാനും ഒരു പാക്കറ്റ് കാസ്റ്റര്‍ ബീന്‍സ് മാത്രമാണ് വാങ്ങിയതെന്ന് അന്വേഷകരോട് കള്ളം പറയുകയായിരുന്നു. എന്നാല്‍ 100 പാക്കറ്റുകള്‍ വാങ്ങാനായിരുന്നു സായിം ഓര്‍ഡര്‍ കൊടുത്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

ആദ്യ അന്വേഷണത്തിന് ശേഷം സായിം വീട്ടില്‍ രുചിയില്ലാത്ത വിഷങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. അന്വേഷകരുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയില്‍, കാസ്റ്റര്‍ ബീന്‍സ് വീട്ടില്‍ നടുന്നതിന് മാത്രമാണെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. നീതിക്ക് തടസ്സം സൃഷ്ടിച്ചതിനാണ് സെയ്മിനെതിരെ കേസെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here