അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയും ഇറാനും മാദ്ധ്യമങ്ങളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തേയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. റഷ്യ ട്രംപിനെ പിന്തുണച്ചും ഇറാന്‍ ട്രംപിനെ താഴെയിറക്കാനും കാര്യമായ പരിശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ റഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ട്രംപിന്റെ ഭരണത്തുടര്‍ച്ചയ്ക്കായി പരിശ്രമിച്ചത്. എന്നാല്‍ ഇവരുടെ തന്ത്രം സൈബര്‍ മേഖലയെ ഉപയോഗിക്കാതെയായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്‍ പ്രയോഗിച്ചത് മറ്റൊരു തന്ത്രമായിരുന്നു. ട്രംപിനെ താഴെയിറക്കാനായി ഇറാനെതിരെ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ജനങ്ങളിലേയ്ക്ക് വേണ്ടപോലെ എത്താതിരിക്കാനായിരുന്നു ശ്രമം. ഇതിനായി സമൂഹ മാദ്ധ്യമങ്ങളെ സ്വാധീനിക്കാനാണ് ഇറാന്‍ ശ്രമിച്ചത്. ട്രംപ് പ്രസിഡന്റായി തുടരുന്ന അവസാന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് തയ്യാറായത്. എന്നാല്‍ ഫയല്‍ ട്രംപിന്റെ കയ്യിലെത്തിയില്ല. തുടര്‍ന്ന് ജോ ബൈഡന്‍ പ്രസിഡന്റായി രണ്ടു മാസത്തിന് ശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഫയല്‍ തുറന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here