67ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കെ കോവിഡ് ബാധിച്ച് ദമ്പതികള്‍ ഒരേ ദിവസം മരിച്ചു. ഫ്‌ലോറിഡയിലെ ബില്‍ ഇല്ലിന്‍സ്‌കി (88), എസ്ഥര്‍ ഇല്ലിന്‍സ്‌കി (92) എന്നിവരാണ് പാം ബീച്ച് കൗണ്ടിയിലെ ഒരു ഹോസ്പിറ്റലില്‍ ഒരേ മുറിയില്‍ വച്ച് ഒരേ ദിവസം മരിച്ചത്. ദമ്പതികളുടെ മകള്‍ സാറ മിലേവ്‌സ്‌കിയാണ് ഇവരുടെ വേദനിപ്പിക്കുന്നതും എന്നാല്‍ ഹൃദയസ്പര്‍ശിയുമായ മരണത്തെക്കുറിച്ച് പറഞ്ഞത്.

അവര്‍ ജീവിതത്തില്‍ എപ്പോഴും ഒരുമിച്ചായിരുന്നു, അതിനാല്‍ മരണത്തിലും അവര്‍ ഒരുമിച്ച് തന്നെ പോയിയെന്ന് സാറ പറഞ്ഞു. സാറയുടെ അമ്മയുടെ ജന്മദിനമായ വാലന്റൈന്‍സ് ഡേയില്‍ ദമ്പതികള്‍ മകളേയും കുടുംബത്തേയും സന്ദര്‍ശിക്കാനെത്തിയിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ച ഇവരെ ഫെബ്രുവരി 27ന് ട്രസ്റ്റ്ബ്രിഡ്ജ് ഹോസ്പിറ്റിലേക്ക് എത്തിക്കുകയായിരുന്നു. ഒരേ മുറിയിലാണ് ഇരുവരെയും താമസിപ്പിച്ചിരുന്നത്. ഈ വാരാന്ത്യത്തിലാണ് ഇരുവരും തങ്ങളുടെ 67ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരുന്നതെന്ന് സാറ പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here