ഹെറോയിന്‍ വിതരണം ചെയ്യാന്‍ ഡ്രോണ്‍ ഉപയോഗിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലെ സിമി വാലിയിലെ ജോണ്‍ തോമസ് പിയാനിയെ (51)യാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റുചെയ്തത്. നിയന്ത്രിത ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനും വില്‍പ്പന നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ക്ലാസ് എ-ജി വ്യോമാതിര്‍ത്തിയില്‍ പോലും ഹെറോയിന്‍ വില്‍പ്പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സിമി വാലി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ജോണ്‍ തോമസ് പിയാനിയെ പിടികൂടിയത്. ഡ്രോണിന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here