ബോളിവുഡ് താരം പ്രീയങ്ക ചോപ്ര ന്യൂയോര്‍ക്കില്‍ ആരംഭിച്ച പുതിയ റസ്റ്റോറന്റിനേയും ഫുഡിനേയും പ്രശംസിച്ച് നിരവധി ഭക്ഷണപ്രേമികള്‍ രംഗത്ത്. ഭക്ഷണപ്രേമികളുടെ വയറും മനസ്സും നിറയ്ക്കുന്ന നിരവധി ഇന്ത്യന്‍ വിഭവങ്ങളാണ് റസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കേരളാ റൈസ്, ഗോവന്‍ മീന്‍കറി, അപ്പം, കോഫ്ത കുറുമ എന്നിങ്ങനെ തനി നാടന്‍ വിഭവങ്ങള്‍ക്ക് ഒരു യൂറോപ്യന്‍ ടച്ച് നല്‍കിയാണ് റസ്‌റ്റോറന്റില്‍ തയ്യാറാക്കിയിരിക്കുന്നത്. പാനിപൂരിക്കുള്ളിലെ മസാല പാനിയ്ക്ക് പകരം വോഡ്കയോ മല്ലിയിലയും ജീരകവും രുചിക്കുന്ന മെക്‌സിക്കന്‍ മദ്യമോ നിറച്ചാണ് വിളമ്പുന്നത്. ഷെഫ് ഹരി നായക് ആണ് രുചികള്‍ക്കു പിന്നില്‍. പ്രിയങ്കക്കൊപ്പം സുഹൃത്ത് മനേഷ് ഗോയാലും ചേര്‍ന്നാണ് ന്യൂയോര്‍ക്കില്‍ സോന എന്ന പേരില്‍ റസ്റ്റൊറന്റ് ആരംഭിച്ചിരിക്കുന്നത്.

ഭക്ഷണത്തിന് പുറമേ റസ്റ്റോറന്റിന്റെ ഇന്റീരിയര്‍ വര്‍ക്കും ആളുകളെ ആകര്‍ഷിക്കുന്നതാണെന്ന് ഇവിടം സന്ദര്‍ശിച്ചവര്‍ പറയുന്നു. ഇന്ത്യന്‍ വെസ്റ്റേണ്‍ ഫ്യൂഷനാണ് ഇന്റീരിയറിലും ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളാണ് ഇന്റീരിയറിനെ ഭംഗിയാക്കുന്നത്. 1930 കളിലെ മുംബൈയിലെ ആര്‍ട്ട് ഡെക്കോ പീരിഡിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ഇതിന്റെ ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പ്രസിദ്ധ ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് കൂടുതല്‍ ചുമര്‍ അലങ്കാരങ്ങള്‍. ഇന്ത്യയുടെ സമൃദ്ധമായ ചരിത്രവും പാരമ്പര്യവും നിറയുന്നതാണ് റസ്റ്റൊറന്റിന്റെ അകത്തളങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here