വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാതായതിനെത്തുടര്‍ന്ന് മെക്കാനിക്കിനെ വിളിച്ച ഫ്‌ളോറിഡയിലെ ആലിസണ്‍ എന്നയാള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. മെക്കാനിക്ക് എത്തി വാഷിംഗ്മെഷീന്‍ തുറന്നുനോക്കിയപ്പോള്‍ കണ്ടത് മോട്ടറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ചത്ത പെരുമ്പാമ്പിനെയാണ്. മെഷീന്‍ നാളുകളായി പ്രവര്‍ത്തിക്കാതായപ്പോഴാണ് ആലിസണ്‍ മെക്കാനിക്കിനെ വിളിച്ചത്.

മോട്ടറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും എന്നും കരുതി അത് ശരിയാക്കുന്നതിനായാണ് മെക്കാനിക്കിനെ വിളിച്ചത്. മെക്കാനിക്ക് എത്തി മെഷീന്‍ തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ ചത്ത പെരുമ്പാമ്പിനെ കണ്ടത്. വലുപ്പമുള്ളതിനാല്‍ മെക്കാനിക്ക് ആദ്യം കരുതിയത് പാമ്പിന്റെ ഡിസൈനിലുള്ള ഏതോ തുണിയാണെന്നാണ്. എന്നാല്‍ സൂക്ഷിച്ചുനോക്കിയപ്പോഴാണ് യഥാര്‍ത്ഥ പാമ്പ് തന്നെയാണെന്ന് മനസ്സിലായത്.

വാഷിംഗ് മെഷീനുള്ളില്‍ എങ്ങനെയോ കയറിപ്പറ്റിയ പെരുമ്പാമ്പ് മെഷീന്‍ പ്രവര്‍ത്തിച്ച സമയത്ത് മോട്ടറിനുള്ളില്‍ കുടുങ്ങി ചത്തുപോവുകയായിരുന്നു. പാമ്പ് കുടുങ്ങിയതോടെ മോട്ടര്‍ പ്രവര്‍ത്തിക്കാതെയുമായി. ഇതിനെ നീക്കം ചെയ്ത ശേഷം മെഷീന്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് ആലിസണ്‍ പറഞ്ഞു. അതേസമയം വാഷിംഗ് മെഷീന്‍ വെച്ചിരിക്കുന്ന മുറിയില്‍ എങ്ങനെ പെരുമ്പാമ്പ് കയറിയെന്ന് ആശങ്കയിലാണ് വീട്ടുകാര്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here