അമേരിക്കയുടെ പാര്‍ലമെന്റ് സുരക്ഷാ ചുമതലയിലേക്ക് മേജര്‍ ജനറല്‍ വില്യം ജെ വാക്കറെ നിയമിച്ചു. അമേരിക്കയുടെ സെര്‍ജന്റ് അറ്റ് ആംസ് എന്ന പദവിയിലേക്കാണ് നിയമനം നടന്നിരിക്കുന്നത്. അമേരിക്കയുടെ 38-ാം മത് സെര്‍ജന്റ് അറ്റ് ആംസായാണ് വില്യം ചുമതല യേറ്റിരിക്കുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരനാണ് വില്യം. അമേരിക്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയാണ് പ്രഖ്യാപനം നടത്തിയത്.

കൊളംബിയ സംസ്ഥാനത്തിന്റെ ദേശീയ ഗാര്‍ഡ് മേധാവിയായി ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വില്യം. തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കന്‍ പാര്‍ലമെന്റിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സൈനിക സേവനത്തിലൂടെ മികവ് തെളിയിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അനിവാര്യമാണെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here