കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ക്ഷണിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകരാജ്യങ്ങളില്‍ നിന്ന് ആകെ 40 നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ചെടുക്കേണ്ട തീരുമാനങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

നരേന്ദ്രമോദിക്കു പുറമേ, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ജപ്പാന്‍ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സൗദ് എന്നീ നേതാക്കളും കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.  ഉച്ചകോടിയില്‍ പാരമ്പര്യേതര ഉര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റവും നേതൃത്വവും ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം അഭിനന്ദിച്ചിരുന്നു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here