ലോകനേതാക്കള്‍ പങ്കെടുക്കുന്ന ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടി വാഷിംഗ്ടണില്‍ ഏപ്രില്‍ 22, 23 തീയതികളിലായി നടക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന്റെ സാമ്പത്തിക നേട്ടങ്ങളും പ്രാധാന്യവും അടിവരയിടുകയാണ് ഈ ഡിജിറ്റല്‍  ഉച്ചകോടിയുടെ ലക്ഷ്യം.

ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാക്കാനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്നതാണ് ഈ ഉച്ചകോടിയുടെയും പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയുന്നതിനായി നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളുമായി പൊരുത്തപ്പെടാന്‍ ദുര്‍ബല രാജ്യങ്ങളെ സഹായിക്കുക എന്നതും സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന് ബൈഡന്‍ അറിയിച്ചു.

കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകരാജ്യങ്ങളില്‍ നിന്ന് ആകെ 40 നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി,  റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ജപ്പാന്‍ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സൗദ് എന്നീ നേതാക്കളും കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here