വീട്ടില്‍ വളര്‍ത്തിയ പാമ്പ് കടിച്ച് നോര്‍ത്ത് കരോലിന സ്വദേശി ഗുരുതരാവസ്ഥയില്‍. ഉഗ്ര വിഷമുള്ള ഗ്രീന്‍ മാമ്പ എന്ന പാമ്പിനെയാണ് നോര്‍ത്ത് കരോലിനയിലെ റാലെ സ്വദേശി വളര്‍ത്തിയത്. പരിചരിക്കുന്നതിനിടെ പാമ്പ് ഉടമയെ കടിയ്ക്കുകയായിരുന്നു. കൊത്തുകൊണ്ട ഉടമയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച ഇയാള്‍ക്ക് ആവശ്യമായ ആന്റിവെനം ആശുപത്രിയില്‍ എത്തിച്ചത് 250 മൈല്‍ അകലെയുള്ള റിവര്‍ബാങ്ക് മൃഗശാലയില്‍ നിന്നാണ്.

ആശുപത്രിയില്‍ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം 10 ഡോസ് ആന്റിവെനമാണ് മൃഗശാലയില്‍ നിന്നും ഹെലികോപ്റ്ററില്‍ കൊടുത്തയച്ചത്. മൂന്ന് ഗ്രീന്‍ മാമ്പകളാണ് മൃഗശാലയിലുള്ളത്. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ ഇവയില്‍ നിന്നും വിഷം ശേഖരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതിവേഗവും അപകടകാരികളുമാണ് ഗ്രീന്‍ മാമ്പകള്‍. ഗ്രീന്‍ മാമ്പകളുടെ വിഷം ശ്വാസതടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുക. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണകാരണമാകും. കടിയേറ്റ ആളുടെ കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സാധാരണ ഗതിയില്‍ വിഷമില്ലാത്ത പാമ്പുകളെയാണ് ആളുകള് വീട്ടില്‍ വളര്‍ത്താറുള്ളത്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ഉഗ്രവിഷമുള്ള പാമ്പുകളെയും വളര്‍ത്താറുണ്ട്. ഇതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here