സമ്പന്നരുടെ നികുതി ഉയര്‍ത്താനുള്ള പ്രസിഡന്റ് ബിഡന്റെ പദ്ധതി ക്ലാസ് വാര്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ലാറി കുഡ്ലോ. ഈ തീരുമാനം ബിസിനസ്സുകള്‍ക്ക് എതിരായാണ് പ്രവര്‍ത്തിക്കുകയെന്നും ലാറി കുഡ്ലോ പറഞ്ഞു. ഉയര്‍ന്ന ടാക്‌സ് വാങ്ങുന്നത് കൊണ്ട് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ കിടപിടിച്ച മത്സരത്തിന് സാധ്യതയില്ലെന്നും ലാറി കുഡ്ലോ പറഞ്ഞു. ഈ പദ്ധതി വഴി എല്ലാത്തരത്തിലുമുള്ള നിക്ഷേപങ്ങളും രാജ്യത്ത് നിന്ന് പുറന്തള്ളപ്പെടും. കോര്‍പറേറ്റുകള്‍ രാജ്യം വിട്ടുപോകും. ഇത് നിക്ഷേപങ്ങള്‍ക്കെതിരെയുള്ള മത്സരമായിത്തീരുമെന്നും ലാറി കുഡ്ലോ പറഞ്ഞു.

ഈ പദ്ധതി വഴി ബിസിനസുകള്‍ക്കും സമ്പന്നരായ നിക്ഷേപകര്‍ക്കും എതിരെ മത്സരിക്കാനാണ് ഉദ്ദേശമെങ്കില്‍ അത് പരിതാപകരമാണ്. അത് നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും വലിയ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബൈഡന്‍ തന്റെ പദ്ധതികളുമായി മുന്നോട്ടുതന്നെ പോകാനുള്ള ഒരുക്കത്തിലാണ്. മൂന്ന് ട്രില്യണ്‍ ഡോളര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി അനാച്ഛാദനം ചെയ്യാന്‍ പ്രസിഡന്റ് തീരുമാനിച്ചുകഴിഞ്ഞു. അതിനായി കൂടുതല് സമ്പന്നരില്‍ നിന്ന് കൂടുതല്‍ ടാക്‌സ് ഈടാക്കുക എന്ന നയമാണ് നടപ്പിലാക്കാനൊരുങ്ങുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here