പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍ ഡിസി: സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നവര്‍ക്കും, മറ്റു ഫെഡറല്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്കുമുള്ള സ്റ്റിമുലസ് ചെക്ക് ഈ വാരാന്ത്യം മുതല്‍ അയച്ചു തുടങ്ങുമെന്നും, ഏപ്രില്‍ ഏഴാം തീയതി ബാങ്ക് എക്കൗണ്ടുകളില്‍ എത്തുമെന്നും ഇന്റേണല്‍ റവന്യൂ സര്‍വീസ്, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് മാര്‍ച്ച് 30 ചൊവ്വാഴ്ച ഒരു പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്കന്‍ റസ്‌ക്യൂ പ്ലാന്‍ ഒപ്പു വെച്ചു നിയമമായതിനുശേഷം 127 മില്യണ്‍ പേര്‍ക്ക് ഇതിനകം തന്നെ സ്റ്റിമുലസ് ചെക്ക് വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനില്‍ നിന്നും ഐ.ആര്‍.എസ്സിന് ആവശ്യമായ ഡാറ്റാ ലഭിച്ചത്. ചൊവ്വാഴ്ച പുറത്തുവിട്ട അറിയിപ്പില്‍ എത്രപേര്‍ക്ക് സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. 30 മില്യണ്‍ സോഷ്യല്‍ സെക്യൂരിറ്റി ലഭിക്കുന്നവര്‍ക്ക് ചെക്ക് ലഭിക്കുമെന്ന് കണക്കാക്കുന്നു. ഇതിനകം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിച്ച ഫെഡറല്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഈ മാസമാദ്യം മുതല്‍ എക്കണോമിക്ക് ഇംപാക്ട് പെയ്മെന്റ്സ് ചെക്കുകള്‍ അയച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് ഐ.ആര്‍.എസ്സിന്റെ അറിയിപ്പില്‍ പറയുന്നത്.

ഇതോടൊപ്പം വെറ്റ്റന്‍സ്(വിമുക്തഭടന്മാര്‍) അഫയേഴ്സ് ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ലഭിക്കേണ്ടതായ ആനുകൂല്യങ്ങളെകുറിച്ചു പഠിച്ചു വരികയാണെന്നും ഇതിനെ കുറിച്ചുള്ള അറിയിപ്പു ഉടന്‍ ഉണ്ടാകുമെന്നും ഐ.ആ്ര്.എസ്. പറഞ്ഞു. ഏപ്രില്‍ 3 മുതല്‍ 4 വരെയുള്ള തിയ്യതികളില്‍ ഗെറ്റ് മൈ പെയ്മെന്റ്(Get My Payment) ഏജന്‍സി വെബ് സൈറ്റില്‍ നിന്നും സ്റ്റിമുലസ് ചെക്കിനെകുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here