91 വയസ്സായിട്ടും പോലീസ് സേനയില്‍ തുടരുന്ന ഒരു പോലീസുദ്യോഗസ്ഥനെക്കുറിച്ചുള്ള വാര്‍ത്തായാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കൗതുകമായി പ്രചരിക്കുന്നത്. അമേരിക്കയിലെ അര്‍ക്കന്‍സാസിലാണ് ഇങ്ങനെയൊരു പോലീസോഫീസറുള്ളത്. ബക്ക്ഷോട്ട് എന്ന സ്മിത്താണ് 91 വയസ്സായിട്ടും ഇപ്പോഴും ജോലിയില്‍ നിന്ന് വിരമിക്കാതെ തുടരുന്നത്. ഇതിനു പിന്നിലെ രഹസ്യമെന്താണെന്നാല്‍ ഔദ്യോഗിക രേഖകളില്‍  സ്മിത്തിന് ഇപ്പോഴും 60 വയസ്സായിട്ടില്ല എന്നതാണ്.

യഥാര്‍ത്ഥത്തില്‍ തന്റെ അറുപതാം വയസ്സിലാണ് സ്മിത്ത് പോലീസ് സേനയില്‍ ജോലിയില്‍ ്പ്രവേശിക്കുന്നത്. ജോലിയോടുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം വയസ്സ് തെറ്റിച്ചുകൊടുത്താണ് ജോലിയില്‍ പ്രവേശിച്ചത്. മുപ്പത് വയസ്സാണെന്നാണ് ജോയിന്‍ ചെയ്യുന്ന സമയത്ത് രേഖകളില്‍ കാണിച്ചത്. ഇതില്‍ അധികൃതര്‍ക്ക് സംശയമൊന്നും തോന്നാഞ്ഞതിനെത്തുടര്‍ന്ന് സ്മിത്തിന് ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചു. അതുകൊണ്ട് ഇപ്പോഴിതാ 91ാം വയസ്സിലും സ്മിത്ത് വിരമിക്കാതെ ജോലിയില്‍ തുടരുകയാണ്.

തന്റെ 49-ാംമത്തെ വയസില്‍ സഹന്യായാധിപതിയായി ജോലി ചെയ്ത് വിരമിച്ച ശേഷം സാധാരണ ജീവിതവുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് സ്മിത്ത് വയസ്സില്‍ കൃത്രിമം കാണിച്ച് പോലീസ് സേനയില്‍ പ്രവേശിച്ചത്. മരിക്കുന്നതു വരെ ജോലിയില്‍ തുടരുമെന്നാണ് സ്മിത്ത് പറയുന്നത്. എന്തായാലും സ്മിത്തിനെ നാട്ടുകാര്‍ക്കും പോലീസ് സേനയിലെ അംഗങ്ങള്‍ക്കും എല്ലാം ഒരുപോലെ ഇഷ്ടമാണ്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here